വാഷിങ്ടൺ ഡി.സി: ഇരുപതാം വിവാഹ വാർഷികം ആഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയയും. തങ്ങളുടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചാണ് ട്രംപ് മെലാനിയക്ക് ആശംസകൾ നേർന്നത്. തന്റെ ഒൗദ്യോഗിക അക്കൗണ്ടിലെ പ്രത്യേക പോസ്റ്റിലൂടെയും ട്രംപ് ആശംസകൾ പങ്കുവെച്ചു.
'എന്റെ സുന്ദരിയായ ഭാര്യയും നമ്മുടെ പ്രഥമവനിതയുമായ മെലാനിയക്കൊപ്പമുള്ള ജീവിതത്തിന്‍റെ 20ാം വാർഷികം ആഘോഷിക്കുകയാണ്. മെലാനിയ, നിങ്ങൾ നല്ലൊരു അമ്മയും ഭാര്യയുമാണ്' -ഒൗദ്യോഗിക അക്കൗണ്ടിലെ പോസ്റ്റിൽ മെലാനിയയെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
1998ലെ ന്യൂയോർക്ക് ഫാഷൻ വീക്ക് ആഘോഷത്തിനിടയിലാണ് സ്ലോവേനിയൻ മോഡലായ മെലാനിയയെ ട്രംപ് കണ്ടുമുട്ടുന്നത്. ആദ്യം ട്രംപിന് നമ്പർ നൽകാൻ താൻ തയാറായില്ലെന്നും അദ്ദേഹം സ്വന്തം നമ്പർ തരാൻ കാത്തു നിന്നെന്നും 2016ലെ ഒരു അഭിമുഖത്തിൽ മെലാനിയ പറഞ്ഞിരുന്നു. ട്രംപ് രണ്ടാം ഭാര്യ മാർലയുമായുള്ള വിവാഹമോചന നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്ന സമയമായിരുന്നു ഇത്. 1999 ൽ വിവാഹമോചനം നടന്നു.
പിന്നീട്, ട്രംപും മെലാനിയയും പ്രണയത്തിലായി. 2004ലാണ് ട്രംപ് അപ്രതീക്ഷിതമായി മെലാനിയയോട് വിവാഹാഭ്യർഥന നടത്തുന്നത്. 2005ൽ ഫ്ളോറിഡയിൽ വച്ച് ഇരുവരും വിവാഹിതരായി. 2006ൽ താൻ വീണ്ടും അച്ഛനായതിന്‍റെ സന്തോഷം ട്രംപ് പങ്കുവെച്ചിരുന്നു. ബാരൺ വില്യം ട്രംപ് ആണ് ഇരുവരുടെയും മകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.