ഈ നായയുടെ ബുദ്ധി കണ്ടാൽ കണ്ണു​ തള്ളി പോകും - വിഡിയോ വൈറൽ

ഭക്ഷണം കട്ട്​ തിന്നുകയെന്നത്​ എന്നും പൂച്ചയുടെ പേരിലുള്ള ചീത്ത​പ്പേരാണ്​​. തലമുറകളോളം പാവത്താനായി നടന്നിട്ടും ആ പേര്​ ഇനിയും മാറിയിട്ടില്ല. അതിനിടയിലാണ്​ ഭക്ഷണം കട്ട്​ തിന്നുന്ന പുതിയ ഒരാളുടെ ​ദൃശ്യങ്ങൾ പുറത്ത്​ വന്നത്​. ഇതോടെ പൂച്ചയുടെ പേരിലുള്ള ചീത്തപ്പേര്​ മാറുമോ എന്നാണ്​ സോഷ്യൽ മീഡിയ ചോദിക്കുന്നത്​.

അടുക്കളയിൽ ഉയരത്തിൽ വെച്ചിരുന്ന ഭക്ഷണം കട്ട്​ തിന്നുന്ന നായയുടെ വിഡിയോയാണ്​ വൈറലായിരിക്കുകയാണ്​. പൂച്ചയെ പോലെ പാത്തും പതുങ്ങിയും ഒന്നുമല്ല ഈ നായ ഭക്ഷണം കട്ട്​ തിന്നത്​. ഹാളിൽ കിടന്ന കസേര​ നീക്കിക്കൊണ്ടിട്ട്​​ അതിൽ കയറി നിന്ന്​ വളരെ കൂളായാണ്​​​ ഭക്ഷണം അകത്താക്കിയത്​. 25 സെക്കന്‍റ്​ ദൈർഘ്യമുള്ള ക്ലിപ്പിലൂടെ നായ കാണിച്ച ബുദ്ധികണ്ട്​ കണ്ണു​ തള്ളിയിരിക്കുകയാണ്​ സോഷ്യൽ മീഡിയ.

'നിങ്ങളുടെ നായയെ ഒരു നിമിഷം തനിച്ചാക്കി പോകുമ്പോൾ' എന്ന അടിക്കുറിപ്പോടെ നെതർലൻഡ്​ നിവാസിയാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവെച്ചത്. ഇതിന്​​ പിന്നാലെ പലരും തങ്ങളുടെ ​നായകളുടെ മിടുക്ക്​ വെളിപ്പെടുത്തുന്ന സമാന വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്​.



Tags:    
News Summary - Dog Stealing Food From Kitchen Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.