ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽപ്പെട്ട 19 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹാർഷ് സാങ്‍വി വ്യക്തമാക്കി. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ശനിയാഴ്ച രാത്രി ഒമ്പത് മണി വരെ 19 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയുടേയും നാഷണൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റിയുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് ഡി.എൻ.എ സാമ്പിളുകളുടെ പരിശോധനയും പുരോഗമിക്കുന്നത്.
തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. ഡി.എൻ.എ പരിശോധനക്കായി എത്തുന്ന വിമാനത്തിൽ സഞ്ചരിച്ചവരുടെ ബന്ധുക്കൾക്ക് താമസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ നിലവിൽ ചെയ്ത് നൽകുന്നത് എയർ ഇന്ത്യയാണ്.
അതേസമയം, വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ മെസിലുണ്ടായിരുന്നവർ, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവർ തുടങ്ങി പലരെയും കാണാതായതായി പരാതിയുണ്ട്. വിമാന അവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ലഭിച്ചു. എയർ ഹോസ്റ്റസിന്റെതാണെന്നാണു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.