പാരിസ്: തിരിച്ചുവിളിച്ച നയതന്ത്രപ്രതിനിധിയെ ആസ്ട്രേലിയയിലേക്കുതന്നെ അയക്കാൻ തീരുമാനിച്ച് ഫ്രാൻസ്. ഫ്രാൻസുമായുള്ള അന്തർവാഹിനി കരാറിൽനിന്ന് ആസ്ട്രേലിയ പിന്മാറിയതിനെ തുടർന്നാണ് നയതന്ത്രപ്രതിനിധിയായ ജീൻ പിയറി തെബോൾട്ടിനെ തിരിച്ചുവിളിച്ചത്. ആസ്ട്രേലിയയുമായുള്ള ഫ്രാൻസിെൻറ ബന്ധം എന്തെന്ന് ബോധ്യപ്പെടുത്തുകയും ദേശീയ താൽപര്യം സംരക്ഷിക്കുകയുമാണ് നയതന്ത്രപ്രതിനിധിയെ തിരിച്ചയക്കുന്നതിനു പിന്നിലുള്ളതെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ യീവ്സ് ലെ ദ്രിയാൻ പാർലമെൻറിൽ അറിയിച്ചു.
ചൈനയുടെ വെല്ലുവിളി നേരിടാൻ യു.എസ്, ബ്രിട്ടൻ, ആസ്േട്രലിയ രാജ്യങ്ങൾ കഴിഞ്ഞമാസം ത്രിരാഷ്ട്ര സഖ്യം രൂപവത്കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആസ്ട്രേലിയ അന്തർവാഹിനി കരാറിൽനിന്ന് പിൻവാങ്ങിയത്. യു.എസിലെ നയതന്ത്രപ്രതിനിധിയെയും ഫ്രാൻസ് തിരിച്ചുവിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.