ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫീസര്‍ക്ക് 22.5 വര്‍ഷത്തെ തടവുശിക്ഷ

വാഷിങ്ടൺ: ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫിസർ ഡെറിക് ഷോവിന് 22.5 വര്‍ഷത്തെ തടവുശിക്ഷ. 2020 മെയ് മാസത്തിൽ യു.എസിലെ മിനിയപ്പലിസ് നഗരത്തില്‍ വെച്ചാണ് കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്.

ഫ്ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിന്‍റെ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷിയായത്. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്ളോയിഡിന്‍റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്ലോയ്ഡ് സംഭവം കാരണമായിരുന്നു.

ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.ശിക്ഷ വിധിക്ക് മുമ്പ് ഡെറിക് മരിച്ച ജോര്‍ഡ് ഫ്ലോയ്ഡിന്‍റെ കുടുംബത്തോട് അനുശോചനം അറിയിച്ചു. 

 ഡെറിക് ഷോവിന്‍റെ മാതാവിന്‍റെ ഭാഗം കൂടി കേട്ടതിന് ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലിലാണു ഷോവിന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീൽ നൽകാം.

Tags:    
News Summary - Derek Chauvin gets 22.5 years in prison for George Floyd's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.