ശ്രീ​ല​ങ്ക​ൻ ക​ട​ലി​ൽ​ മു​ങ്ങി​യ​ ച​ര​ക്കു​ക​പ്പലിൽ നിന്ന് ഡേറ്റാ റെക്കോഡർ കണ്ടെടുത്തു

കൊ​ളം​ബൊ: ശ്രീ​ല​ങ്ക​ൻ ക​ട​ലി​ൽ തീപിടിച്ച്​ മു​ങ്ങി​യ​ രാ​സ​വ​സ്​​തു​ക്ക​ള​ട​ങ്ങി​യ ക​ണ്ടെ​യ്​​ന​ർ ക​യ​റ്റി​യ ച​ര​ക്കു​ക​പ്പലിൽ നിന്ന് ഡേറ്റാ റെക്കോഡർ കണ്ടെടുത്തു. ലങ്കൻ നാവികസേനയുടെ സഹായത്തോടെ മർച്ചന്‍റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങൽ വിദഗ്ധരാണ് 'കപ്പലിന്‍റെ ബ്ലാക്ക് ബോക്സ്' എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോർഡർ (വി.ഡി.ആർ) കണ്ടെടുത്തത്.

അതേസമയം, എണ്ണയുടെയോ രാസചോർച്ചയുടെയോ ലക്ഷണങ്ങൾ ഭീഷണിയാകുന്ന തരത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ പോർട്ട് അതോറിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കൻ നാവികസേനയും ഇന്ത്യൻ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

മേ​യ് 21ന്​ ​കൊ​ളം​ബോ​യു​ടെ തീ​ര​ത്തു​വെ​ച്ചാ​ണ് സി​ങ്ക​പ്പൂ​ർ ച​ര​ക്കു​ക​പ്പ​ലി​ന്​ തീ​പി​ടി​ച്ച​ത്. ഖ​ത്ത​റി​ൽ​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​താ​ണ്​ ക​പ്പ​ൽ. തീ​പി​ടി​ച്ച് 12 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ ക​പ്പ​ല്‍ മു​ങ്ങി​ത്തു​ട​ങ്ങി​യ​ത്. അ​തി​നി​ടെ ഇ​ന്ധ​ന​വും രാ​സ​വ​സ്​​തു​ക്ക​ളും പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം ക​ട​ലി​ൽ പ​ര​ന്നൊ​ഴു​കി.

350 മെ​ട്രി​ക് ട​ണ്‍ ഇ​ന്ധ​ന​മാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ 30 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന തീ​ര​മേ​ഖ​ല​യി​ൽ പ​ര​ന്നൊ​ഴു​കി​യ​ത്. ഇ​ന്ധ​ന​ച്ചോ​ർ​ച്ച ഇ​നി​യും കൂ​ടു​മെ​ന്ന ആ​ശ​ങ്ക​​ നി​ല​നി​ൽ​ക്കു​ന്നു. 1,486 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

ഇ​തി​ൽ 25 മെ​ട്രി​ക് ട​ൺ നൈ​ട്രി​ക് ആ​സി​ഡും മ​റ്റു രാ​സ​വ​സ്തു​ക്ക​ളും അ​ട​ക്കം 81 എ​ണ്ണ​ത്തി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ വ​സ്തു​ക്ക​ളാ​ണ് ഉ​ള്ള​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ചൂണ്ടിക്കാട്ടുന്നത്. ക​ര​ക്ക​ടി​ഞ്ഞ മൈ​ക്രോ പ്ലാ​സ്​​റ്റി​ക്​ കുമ്പാ​രം നീ​ക്കാ​നു​ള്ള ശ്ര​മം ശ്രീ​ല​ങ്ക​ൻ സേ​ന തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Data Recovered From Fire-Stricken Ship Sinking Off Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.