ഭക്ഷണത്തിനായി രജിസ്റ്റർ ചെയ്തു; 600,000 ഫലസ്തീനി കുടുംബങ്ങളുടെ വിവരങ്ങൾ ചോർത്തി

ജനീവ: ഗസ്സയിൽ ഭക്ഷണത്തിനും സായത്തിനുമായി രജിസ്റ്റർ ചെയ്ച 600,000 ഫലസ്തീനികുടുംബങ്ങളുടെ സ്വകാര്യ വിവരങ്ങൾ സൈബർ ആക്രമണലൂടെ ചോർന്നതായി വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി). സംഘം ദി ന്യൂ ഹ്യൂമാനിറ്റേറിയന് നൽകിയ റിപ്പോർട്ട് പ്രകാരം, ഫലസ്തീനികൾക്കായുള്ള സ്വയം രജിസ്ട്രേഷൻ അപേക്ഷയിൽ (എസ്.എ.ആർ) നിന്നാണ് വിവരങ്ങൾ ചോർന്നത്.

എസ്.എ.ആറിൽ രജിസ്റ്റർ ചെയ്താൽ ഭക്ഷണവും ധനസഹായവും ലഭിക്കും. അതിനാൽ ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. രജിസ്റ്റർ ചെയ്തവരുടെ പേരുകൾ, ഐ.ഡി, മൊബൈൽ ഫോൺ നമ്പറുകൾ, ലൊക്കേഷൻ ഡാറ്റ എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് ചോർന്നത്.

ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയും ഇസ്രായേലിന്റെ ക്രൂരമായ ഉപരോധവും കാരണം ബഹുഭൂരിപക്ഷം പലസ്തീനികളും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും വിവിധ സഹായ പദ്ധതികളെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ ഡാറ്റകൾ അനധികൃതമായി ചോർത്തപ്പെടുന്നത്.വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഗസ്സയിലെ സീപോർട്ടിൽ നടന്ന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Cyber-attack exposed personal details of 600,000 Gaza households, WFP says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.