സാമ്പത്തിക പ്രതിസന്ധി: ചായ കുടിക്കുന്നത് കുറക്കാൻ ആവശ്യപ്പെട്ട് പാകിസ്താൻ മന്ത്രി; അധിക്ഷേപിച്ച് ജനം

ഇസ്‍ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചായ കുറക്കണമെന്ന മന്ത്രി അഹ്സൻ ഇഖ്ബാലിന്റെ അഭ്യർഥനയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ജനം.

പൊതുസ്വത്ത് ഉപയോഗിച്ച് പ്രധാന മന്ത്രിയുടെ വസതിയിലെ നീന്തൽകുളം പുതുക്കിപ്പണിയുന്നതും അത്യാഢംബര ഡിന്നറുകൾ നടത്തുന്നതും ആളുകൾ ചോദ്യം ചെയ്തു.

കൃഷി വികസിപ്പിക്കാനോ ഗുണമുള്ള മറ്റ് പദ്ധതികളോ സർക്കാർ ആവിഷ്കരിച്ചിട്ടില്ല. പകരം ചായ കുറക്കണമെന്ന ഉത്തരവിനെ മാനിക്കില്ലെന്നും ചായ ഒഴിവാക്കില്ലെന്നും ജനങ്ങൾ തുറന്നടിച്ചു.

"ജനങ്ങൾ ഒരു ദിവസം കുടിക്കുന്ന ചായയുടെ അളവ് ഒന്നോ രണ്ടോ ഗ്ലാസാക്കി ചുരുക്കണമെന്ന് അഭ്യർഥിക്കുന്നു. ഇപ്പോൾ കടമെടുത്ത പണം കൊണ്ടാണ് തേയില ഇറക്കുമതി ചെയ്യുന്നത്" എന്നിങ്ങനെയാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

വിദേശ നാണയ നിധിയിൽ പാകിസ്താൻ നേരിട്ട ഇടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കുറക്കാൻ ഉദ്ദേശിച്ചായിരുന്നു അഭ്യർഥന. രണ്ട് മാസം തികച്ച് ഇറക്കുമതി നടത്താനുള്ള പണം തികച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാലാണ് തേയില ഉപഭോഗം കുറക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.

Tags:    
News Summary - Cutting chai: Govt asks Pakistanis to reduce tea consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.