ഇന്ത്യയിൽനിന്ന്​ യു.എസിലെത്തിയ യാത്രക്കാരന്‍റെ ബാഗിൽ ചാണകം; വിമാനത്താവള അധികൃതർ നശിപ്പിച്ചു

വാഷിങ്​ടൺ: ഇന്ത്യയിൽനിന്ന്​ യു.എസിലെത്തിയ യാത്രക്കാരന്‍റെ ബാഗിൽ കണ്ടെത്തിയ ചാണക വറളി അധികൃതർ നശിപ്പിച്ചു. വാഷിങ്​ടൺ ഡി.സിയിലെ വിമാനത്താവളത്തിലാണ്​ സംഭവം.

ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ യു.എസിലെത്തിയ യാത്രക്കാ​ര​േന്‍റതാണ്​ ബാഗ്​. വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്​​. ഉപേക്ഷിക്കപ്പെട്ട ബാഗ്​ യു.എസ്​ കസ്റ്റംസ്​ ആൻഡ്​ ബോർഡർ പ്രൊട്ടക്ഷൻ ഏജന്‍റുമാർ പരിശോധിക്കുന്നതിനിടെയാണ്​ രണ്ട്​ ചാണക വറളി കണ്ടെത്തിയത്​.

മറ്റിടങ്ങളിൽനിന്ന്​ ചാണകം കൊണ്ടുവരുന്നതിന്​പ​ യു.എസിൽ നിരോധനമുണ്ട്. പകർച്ചവ്യാധികൾ പകരുമെന്ന ഭീതിയെ തുടർന്നാണ്​ നിരോധനം. ബാഗിൽനിന്ന്​ ചാണക വറളി കണ്ടെത്തിയ ഉടൻ തന്നെ അധികൃതർ അവ നശിപ്പിക്കുകയും ചെയ്​തു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചാണക വറളി ​പാചക സ്രോതസായും വളമായുമെല്ലാം ഉപയോഗിക്കുന്നുണ്ട്​. ഇന്ത്യയിൽ ചാണകം കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കാ​െമന്ന തെറ്റായ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്​. 

Tags:    
News Summary - Cow dung cakes found in baggage of Indian passenger at US airport, destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.