വാഷിങ്ടൺ: കോവിഡിന്‍റെ രണ്ടാംവരവിൽ ഞെട്ടുകയാണ് ലോകരാഷ്ട്രങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും കോവിഡ് വൻ തിരിച്ചുവരവിലാണ്. ഒരു ഘട്ടത്തിൽ നിയന്ത്രണവിധേയമായെന്ന് കരുതിയ വൈറസ് വീണ്ടും ശക്തിപ്രാപിച്ചതോടെ അധികൃതരും പരിഭ്രാന്തിയിലാണ്.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ ദിവസേന രണ്ട് ലക്ഷത്തോളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഒറ്റ ദിവസം 2,54,686 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 1,89,650 പേർ രോഗബാധിതരായി. ആകെ രോഗികളുടെ എണ്ണം അമേരിക്കയിൽ മാത്രം 1.80 കോടി കവിഞ്ഞു. 3,23,404 പേരാണ് മരിച്ചത്.
ബ്രിട്ടനിൽ കോവിഡ് നിയന്ത്രണാതീതമായിക്കഴിഞ്ഞതായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. 27,052 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ ആകെ രോഗികൾ 20 ലക്ഷം കവിഞ്ഞു.
പല യൂറോപ്യൻ രാജ്യങ്ങളും കോവിഡ് രണ്ടാംവരവിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.