ജർമനിയിലും ബൾഗേറിയയിലും കോവിഡ് ഉയരുന്നു

ബർലിൻ: ജർമനിയിലും ബൾഗേറിയയിലും പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച 80,000ത്തിലേറെ പേർക്കാണ് ജർമനിയിൽ കോവിഡ് സ്ഥിരീകരിച്ചത്; ബൾഗേറിയയിൽ 7062 പേർക്കും. ഫ്രാൻസിൽ ചൊവ്വാഴ്ച 3,68,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

യൂറോപ്പിലുടനീളം കോവിഡി​ന്‍റെ വകഭേദമായ ഒമി​ക്രോൺ വ്യാപിക്കുകയാണെന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി അറിയിച്ചു. സ്വീഡനിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. പ്രതിദിന കോവിഡ് കേസുകൾ 698 ആയതോടെ റഷ്യയും നിയന്ത്രണങ്ങൾക്കൊരുങ്ങുകയാണ്. ആസ്ട്രേലിയയിൽ 24 മണിക്കൂറിനിടെ 18,427 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Tags:    
News Summary - Covid rises in Germany and Bulgaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.