കോവിഡ്​ വ്യാപനം രൂക്ഷം; വീണ്ടും ലോക്​ഡൗണിനൊരുങ്ങി ഫ്രാൻസ്​

പാരീസ്​: കോവിഡ്​ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്​. ലോക്​ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന ഫ്രാൻസിന്‍റെ മൈഡിക്കൽ ഉ​പദേഷ്​ടാവാണ്​ നൽകിയത്​. രോഗികളുടെ എണ്ണം ഉയർന്നതിനിടെ തുടർന്ന്​ ഫ്രാൻസിൽ കഴിഞ്ഞയാഴ്ച കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്​ ഫലപ്രദമായില്ലെന്നാണ്​ ഇപ്പോഴ​ത്തെ വിലയിരുത്തൽ.

ഈയാഴ്ച നിർണായകമാണെന്നും അടിയന്തര സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ മുഖ്യ മെഡിക്കൽ ഉപദേഷ്​ടാവ്​ ജീൻ ഫ്രാൻകോസ്​ ഡെൽഫ്രീസി പറഞ്ഞു. ഫ്രഞ്ച്​ സർക്കാർ​ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രാൻസിലെ ചില സംസ്ഥാനങ്ങളിൽ ഏഴ്​ മുതൽ ഒമ്പത്​ ശതമാനം പേർക്ക്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​ യു.കെയിലെ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ്​. ഇതിന്‍റെ വ്യാപനം തടയുക ബുദ്ധിമു​േട്ടറിയ കാര്യമാണ്​.

ജനിതക മാറ്റം സംഭവിച്ച വൈറസിനെ രണ്ടാമത്തെ പകർച്ചവ്യാധിയായി പരിഗണിക്കണമെന്നും ഡെൽഫ്രീസി ആവശ്യപ്പെട്ടു. അതേസമയം, മറ്റ്​ യുറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ഫ്രാൻസിൽ സ്ഥിതി ഭേദമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആവശ്യ​െമങ്കിൽ ​രാജ്യത്ത്​ ലോക്​ഡൗൺ ഏർപ്പെടുത്തുമെന്ന്​ ഫ്രഞ്ച്​ പ്രധാനമന്ത്രി വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Covid-19: Top advisor warns France at 'emergency' virus moment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.