ഭാവിയിൽ കോവിഡ്​ ജലദോഷം പോലെയാകുമെന്ന്​ പഠനം

ന്യൂയോർക്​: കോവിഡ്​-19ന്​​ കാരണമായ 'സാർസ്​-കോവ്​-2' വൈറസ്​ ഭാവിയിൽ ചെറിയ തോതിലുള്ള ജലദോഷത്തിന്​ കാരണമായ ​ൈവറസിനെപ്പോ​ലെയായിത്തീരാമെന്ന്​ പഠനം. വിവിധ തരം ജലദോഷങ്ങളെയും 'സാർസ്​-കോവ്​-1'നെയും അടിസ്​ഥാനമാക്കിയുള്ള പഠനം 'സയൻസ്​' ജേണലിലാണ്​ പ്രസിദ്ധീകരിച്ചത്​. നാലുതരം ജലദോഷമുണ്ടാക്കുന്ന കൊറോണ വൈറസുകൾ മനുഷ്യരിൽ കുറെക്കാലമായി കണ്ടുവരുന്നുണ്ട്​.

ചെറുപ്പത്തിൽ തന്നെ ഇത്​ മിക്കവർക്കും ബാധിക്കുന്നുമുണ്ട്​. ഇതു​ വൈറസിനെതിരെ പ്രതിരോധശേഷിയുമുണ്ടാക്കും. അത്തരത്തിൽ, 'സാർസ്​-കോവ്​-2' മൂന്നു വയസ്സിനും അഞ്ചു വയസ്സിനുമിടയിൽ നേരിയ ലക്ഷണങ്ങളോടെ വരാനാണ്​ സാധ്യതയെന്ന്​ ഗവേഷകർ പറയുന്നു. പ്രായമുള്ളവർക്ക്​ വീണ്ടും രോഗബാധയുണ്ടാകാം. എന്നാൽ, കുട്ടിക്കാലത്ത്​ രോഗം വന്നവർക്ക് പിന്നീട്​​ പ്രതിരോധശേഷിയുണ്ടാകുമെങ്കിലും ഒരിക്കലും വൈറസ്​ ​ബാധയേൽക്കാത്ത സ്​ഥിതിയുണ്ടാകില്ലെന്ന്​ സംഘത്തിലെ പ്രധാന ഗവേഷകയായ യു.എസ്​ എവറി സർവകലാശാലയിലെ ജെന്നി ലാവിൻ പറഞ്ഞു. ​ 

Tags:    
News Summary - COVID-19: Scientists predict novel coronavirus may resemble common cold in future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.