Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് കോടതി
ന്യൂയോർക്ക്: ഹമാസിന് പിന്തുണ നൽകിയെന്ന് ആരോപിച്ച് അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് കോടതി തടഞ്ഞു. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടർ ഫെലോ ആയ ബദർ ഖാൻ സൂരി ആണ് നിയമനടപടി നേരിടുന്നത്. സാമൂഹിക മാധ്യമ പോസ്റ്റുകളുടെ പേരിലും ഭാര്യ ഫലസ്തീൻ വംശജയാണെന്നതിനാലുമാണ് അദ്ദേഹത്തിനെതിരെ നടപടി എടുക്കുന്നതെന്ന് അഭിഭാഷകൻ ഹസൻ അഹ്മദ് ആരോപിച്ചു. വിർജീനിയയിലെ വീട്ടിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് ബദർ ഖാനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.