കോവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച സൈദ്ധാന്തികൻ കോവിഡ് ബാധിച്ച് മരിച്ചു

ഓസ്​ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോർവേയിലെ പ്രമുഖ സൈദ്ധാന്തികൻ കോവിഡ് ബാധിച്ച് മരിച്ചു. തലസ്ഥാനമായ ഓസ്​ലോയിൽനിന്നും 40 മൈൽ അകലെ താമസിക്കുന്ന 60കാരനായ ഹാൻസ് ക്രിസ്റ്റ്യൻ ഗാർഡെർ എന്നയാളാണ് മരിച്ചത്.

ആളുകൾ കൂട്ടംകൂടുന്നതും പാർട്ടികൾ നടത്തുന്നതും നിരോധിച്ചിരിക്കുന്ന പ്രദേശത്തെ തൻെറ വീട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ വെല്ലുവിളിച്ച് ഹാൻസ് രണ്ട് പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാൾ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത്. തുടർന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു.

ഹാൻസ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ലെന്നും മരണ ശേഷം ആശുപത്രിയിൽ നടത്തിയ ടെസ്റ്റിലാണ് കോവിഡ് ബാധിച്ചതായി തെളിഞ്ഞതെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഹാൻസിൻെറ വീട്ടിൽ നടത്തിയ പാർട്ടിയിൽ എത്ര പേർ പങ്കെടുത്തുവെന്നത് സംബന്ധിച്ച് അധികൃതർക്ക് വ്യക്തത ലഭിച്ചിട്ടില്ല.

വിവിധ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കോവിഡ് മഹാമാരിയെക്കുറിച്ച് ഇയാൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു. കോവിഡ് ജലദോഷമോ പനിയോ പോലെയാണെന്നും പകർച്ച വ്യാധിയല്ലെന്നുമായിരുന്നു ഹാൻസിൻെറ തിയറി.

Tags:    
News Summary - conspiracy theorist who thought COVID was a hoax died from the virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.