ബാല ലൈംഗിക പീഡനം നടത്തിയ പുരോഹിതരുടെ പട്ടിക പുറത്തുവിട്ട്​ കൊളംബിയൻ കാത്തലിക്​ ചർച്ച്​

കൊളംബിയ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതൻമാരുടെ പട്ടിക പുറത്തുവിട്ട്​ കൊളംബിയൻ കാത്തലിക്​ ചർച്ച്​. 1995-2019 കാലങ്ങളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതരുടെ പട്ടികയാണ്​ പുറത്തുവിട്ടത്​.

കുറഞ്ഞ കാലത്തേ​ക്കെങ്കിലും​ പുരോഹിതവൃത്തിയിൽ നിന്ന്​ ഇവരിൽ ചിലരെ പുറത്താക്കിയിരുന്നു. എന്നാൽ ശിക്ഷ കാലം കഴിഞ്ഞ്​ വീണ്ടും അവർ പദവികളിൽ തിരിച്ചെത്തിയെന്നും ഇതെ കുറിച്ച്​ അന്വേഷിച്ച മാധ്യമപ്രവർത്തകൻ ജുവാൻ പാബ്ലോ ബാരിയ​േൻറാസ്​ പറയുന്നു. കൊളംബിയൻ കത്തോലിക്ക ചർച്ചിലെ പീഡനാരോപിതരായ പുരോഹിതൻമാരുടെ പട്ടിക പുറത്തുവിടണമെന്നും അദ്ദേഹം ജഡ്​ജിമാരോട്​ അഭ്യർഥിച്ചിരുന്നു. സത്യം മറച്ചു വെക്കാതെ സുതാര്യമായാണ്​ സഭ പ്രവർത്തിക്കുന്നത്​ എന്ന്​ കാണിക്കാനാണ്​ ഇവരുടെ പേരുകൾ പുറത്തുവിടുന്നതെന്ന്​ ആർച്ച്​ ബിഷപ്പ്​ മോൺസിഗ്​നർ റികാർഡോ ടൊബോൺ വ്യക്തമാക്കി.

പുരോഹിതരുടെ ബാല ലൈംഗിക പീഡനം സംബന്ധിച്ച്​ 2019 ൽ ബാരിയ​​േൻറാസ്​ ഒരു പുസ്​തകവും(ലെറ്റ്​ ദ ചിൽഡ്രൻ കം ടു മീ) പ്രസിദ്ധീകരിച്ചിരുന്നു. പുസ്​തകം പ്രസിദ്ധീകരിക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ സഭ നിയമനടപടി സ്വീകരിച്ചിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. കൊളംബിയയിൽ ബാല ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട്​ ചുരുങ്ങിയത്​ ആറു പുരോഹിതരെങ്കിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

Tags:    
News Summary - Church releases list of priests accused of sexually abusing minors in colombia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.