file photo
Posted On
date_range Updated On
date_range ജപ്പാൻ തീരത്ത് ചൈനീസ് അന്തർവാഹിനി; മേഖലയിൽ പിരിമുറുക്കം
ടോേക്യാ: തെക്കൻ ദ്വീപുകൾക്ക് സമീപം ചൈനയുടെതെന്നു കരുതുന്ന അന്തർവാഹിനി കണ്ടെത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം. ഇതോടെ പസഫിക് മേഖലയിൽ സംഘർഷം മുറുകി.
ജപ്പാനിലെ കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ് അന്തർവാഹിനി കണ്ടെത്തിയത്. ഇതിനടുത്തായി ചൈനീസ് ഡിസ്ട്രോയറുമുണ്ടായിരുന്നു.
തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക് ചൈന കടന്നുകയറുന്നതായി ജപ്പാൻ നേരത്തേ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അേന്വഷണത്തിന് ജപ്പാൻ പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.