ബീജിങ്: വാക്സിൻ പേറ്റൻറ് ഒഴിവാക്കാനുള്ള ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും നീക്കത്തെ പിന്തുണച്ച് ചൈനയും. വാക്സിൻ പേറ്റൻറ് ഒഴിവാക്കുന്നതിൽ ചൈനക്ക് കൃത്യമായ ബോധ്യമുണ്ട്. പേറ്റൻറ് ഒഴിവാക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യത്തെ പിന്തുണക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് സാഹോ ലിജിൻ പറഞ്ഞു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ചൈനയുടെ പ്രതികരണം.
ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യമെന്ന നിലയിലും അന്താരാഷ്ട സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിലും മറ്റ് രാജ്യങ്ങൾക്ക് വേണ്ടി ചൈന പോരാടും. വികസ്വര രാജ്യങ്ങൾക്ക് നീതിപൂർവമായി വാക്സിൻ ലഭിക്കാനുള്ള ഏതൊരു നീക്കത്തേയും ചൈന പിന്തുണക്കുമെന്നും സാഹോ ലിജിൻ പറഞ്ഞു.
നേരത്തെ യുറോപ്യൻ യുണിയനും യു.എസും വാക്സിൻ പേറ്റൻറ് ഒഴിവാക്കാനുള്ള നീക്കത്തിന് പിന്തുണയറിയിച്ചിരുന്നു. രാജ്യങ്ങളോട് ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് നിലപാട് വ്യക്തമാക്കാൻ ലോക വ്യാപാരസംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിന് ലോകാരോഗ്യസംഘടന അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.