ബെയ്ജിങ്: കമ്പ്യൂട്ടർ ചിപ്പുകൾ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധവുമായി ചൈന. യു.എസ് കോമേഴ്സ് ഡിപ്പാർട്മെന്റാണ് കയറ്റുമതിക്ക് ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയത്.
ഹൈപ്പർസോണിക് മിസൈലുകളും നിർമിതബുദ്ധിയും വികസിപ്പിക്കുന്നതുൾപ്പെടെ സൈനികാവശ്യങ്ങൾക്ക് ചിപ്പുകൾ ഉപയോഗിക്കുന്നത് തടയാൻ ഒരു വർഷം മുമ്പാണ് ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയന്ത്രണം അനുചിതമാണെന്ന് അഭിപ്രായപ്പെട്ട ചൈന, എത്രയും വേഗം പിൻവലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു. അർധചാലക വ്യവസായം ആഗോളവത്കൃതമായ സാഹചര്യത്തിൽ നിർമിതബുദ്ധിക്കും മറ്റു നവീന സംവിധാനങ്ങൾക്കും ചിപ്പുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പതിവ് വ്യാപാരത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ്.
അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കൻ നടപടി. സുസ്ഥിരമായ വിതരണ ശൃംഖലക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നതാണ് നീക്കമെന്നും ചൈന കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.