യു.എസിന്റെ താരിഫ് കളി അവഗണിക്കുന്നുവെന്ന് ചൈന

ബീജിങ്: 245 ശതമാനം തീരുവ ചുമത്തിയ യു.എസ് നടപടിയിൽ പ്രതികരിച്ച് ചൈന. വിദേശകാര്യമന്ത്രാലയമാണ് പ്രതികരണം നടത്തിയത്. താരിഫ് ഉപയോഗിച്ച് യു.എസ് നടത്തുന്ന കളിയെ അവഗണിക്കുമെന്നാണ് ചൈനയുടെ പ്രതികരണം. 75ഓളം രാജ്യങ്ങൾ യു.എസുമായി വ്യാപാര കരാർ ഉണ്ടാക്കാൻ ​ചർച്ച തുടങ്ങി. ഇതേതുടർന്ന് മറ്റ് രാജ്യങ്ങൾക്കുമേലുള്ള തീരുവ യു.എസ് മരവിപ്പിച്ചിരുന്നു. എന്നാൽ, ചൈനക്ക് ഈ ഇളവ് നൽകിയിട്ടില്ലെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു.

വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും യു.എസ് ഉയർത്തിയിരുന്നു. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് ഈ വസ്തുക്കൾ അത്യാ​ന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.

നേരത്തെ ബോയിങ് വിമാനങ്ങളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാ​ജ്യ​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ബോ​യി​ങ് നി​ർ​മി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നായിരുന്നു ചൈ​നീസ് സ​ർ​ക്കാ​റിന്റെ ഉ​ത്ത​ര​വ്.

Tags:    
News Summary - China says it will ignore US 'tariff numbers game'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.