ബഹിരാകാശ നിലയത്തിലേക്ക് കുരങ്ങുകളെ അയക്കാൻ പദ്ധതിയിട്ട് ചൈന

ബെയ്ജിങ്: ബഹിരാകാശ നിലയത്തിലേക്ക് കുരങ്ങുകളെ അയക്കാൻ പദ്ധതിയിട്ട് ചൈന. ഗുരുത്വാകർഷണം പൂജ്യമാകുന്ന അവസ്ഥയിൽ കുരങ്ങുകൾ എങ്ങനെ വളരുമെന്നും പ്രത്യുൽപാദനം നടത്തുമെന്നും പഠിക്കാൻ ഇവരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ പദ്ധതിയിടുകയാണ് ചൈന. ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടത്തുന്നത്.

മൈക്രോ ഗ്രാവിറ്റിയോടും മറ്റ് ബഹിരാകാശ പരിസ്ഥിതിയോടും ജീവികൾ എങ്ങനെ പൊരുത്തപ്പെടുമെന്നറിയാൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് സയൻസ് അക്കാദമിയിലെ ഗവേഷകനായ ഷാങ് ലു പറഞ്ഞു.

കുരങ്ങുകൾ വലിയ മൃഗങ്ങളായതിനാൽ ഗുരുത്വാകർഷണം പൂജ്യമാകുന്ന അവസ്ഥയിൽ പ്രത്യുത്പ്പാദനം ഏതു രീതിയിലാകുമെന്നറിയാന്‍ ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും അവയുടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതും വലിയ ആശങ്കയുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ നിലവിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ചെൻ ഡോങ്, കായ് സൂഷെ, ലിയു യാങ് എന്നീ ബഹിരാകാശ സഞ്ചാരികൾ ജൂണിൽ എത്തിയിരുന്നു

Tags:    
News Summary - China planning to send monkeys to its new space station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.