Posted On
date_range Updated On
date_range താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച് ചൈന; നയതന്ത്ര പദവി നൽകുന്ന ആദ്യ രാജ്യം
ബെയ്ജിങ്: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണകൂടത്തിന് ചൈനയുടെ ഔദ്യോഗിക അംഗീകാരം. താലിബാൻ നിയമിത പ്രതിനിധിക്ക് നയതന്ത്ര പദവി നൽകുന്ന ആദ്യ രാജ്യമാണ് ചൈന.
അയൽരാജ്യമെന്ന നിലക്ക് അഫ്ഗാനിസ്താനെ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാകില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ബെയ്ജിങ്ങിലെ ചൈനീസ് പ്രതിനിധി ബിലാൽ കരീമിക്ക് അംബാസഡർ പദവിയും നൽകിയിട്ടുണ്ട്.
പാകിസ്താൻ, റഷ്യ എന്നിവിടങ്ങളിലും അഫ്ഗാൻ എംബസി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു രാജ്യവും ഔദ്യോഗികമായി താലിബാൻ ഭരണത്തെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.