ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗവാർത്ത ലോകത്തെ അറിയിക്കുന്ന ഇപ്പോഴത്തെ കാമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന്‍ ഫാരൽ 

പുതിയ പാപ്പ വരുന്നതുവരെ ‘കാമെർലെംഗോ’

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതലകൾ നിർവഹിക്കുക. കര്‍ദിനാള്‍ കെവിന്‍ ഫാരലാണ് ഇപ്പോഴത്തെ കാമെര്‍ലെംഗോ. പോപ്പ് ധരിക്കുന്ന മോതിരം നശിപ്പിക്കേണ്ടതും മാര്‍പാപ്പയുടെ വസതി സീല്‍ ചെയ്യേണ്ടതും സംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കേണ്ടതും കാമെര്‍ലെംഗോയാണ്.

മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് കോളജ് ഓഫ് കാര്‍ഡിനല്‍സ് ഡീന്‍ ആണ്. വത്തിക്കാന്റെ ബിഷപ്സ് ഓഫിസ് മേധാവിയായി വിരമിച്ച കര്‍ദിനാള്‍ ജിയോവനി ബാറ്റിസ്റ്ററേ ആണ് ഇപ്പോഴത്തെ ഡീന്‍.

റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ തന്നെ അടക്കം ചെയ്യണമെന്നാണ് പോപ് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചിട്ടുള്ളത്. മരിച്ച് നാലാമത്തെയും ആറാമത്തെയും ദിവസത്തിനുള്ളിൽ അടക്കം നടത്തണമെന്നാണ് ചട്ടം. അതിനു ശേഷം ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമുണ്ടാകും. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർദിനാൾമാർ റോമിലെത്തും. മാർപാപ്പയുടെ വിയോഗത്തിന് 15 മുതൽ 20 വരെ ദിവസത്തിനകം പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് തുടങ്ങണം. കർദിനാൾമാർ സമ്മതിക്കുകയാണെങ്കിൽ കോൺക്ലേവ് നേരത്തെ തുടങ്ങാവുന്നതുമാണ്.

പോപ് ഫ്രാൻസിസ് ജീവിതരേഖ

 1936 ഡിസംബർ 17 അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ ജോർജ് മാരിയോ ബർഗോളിയോ ജനിച്ചു. പിതാവ്: റെയിൽവേ ജീവനക്കാരനായ മരിയോ ജോസ് ബർഗോളിയോ, മാതാവ്:

റജീന സിവോറി. സഹോദരങ്ങൾ: ആൽബർട്ടോ, ഓസ്കർ, മാർത്ത റജീന, മരിയ എലേന.

 1949 ബ്വേനസ് എയ്റിസിലെ റാമോസ് മെജിയ

കോളജിൽ പഠനം ആരംഭിച്ചു

 1958 വൈദിക വിദ്യാർഥിയായി ഈശോസഭയിൽ

 1964-65 അർജന്റീനയിലെ സാന്താഫോ ജെസ്യൂട്ട് സെക്കൻഡറി സ്കൂളിൽ അധ്യാപകൻ

 1966 ബ്വേനസ് എയ്റിസിലെ കോളജിയോ ഡെൽ സാൽവദോർ സ്കൂളിൽ അധ്യാപകൻ

 1967-70 സാൻ മിഖുവേൽ സെമിനാരിയിൽ

വൈദ്യശാസ്ത്ര പഠനം

 1969 ഡിസംബർ 13 വൈദിക പട്ടം സ്വീകരിച്ചു

 1970-71 സ്പെയിനിലെ അൽകലാ ഡീ ഹെനാറസ് സർവകലാശാലയിൽ പഠനം

 1973 ജൂലൈ 31 ഈശോസഭ അർജന്റീന,

ഉറുഗ്വായ് പ്രൊവിൻഷ്യൽ സുപ്പീരിയർ

 1980-86 കൊളജിയോ മാക്സിമോ

സെമിനാരി റെക്ടർ

 1986 ഡോക്ടറൽ പഠനം പൂർത്തിയാക്കാൻ ജർമനിയിലേക്ക്

 1992 മേയ് 20 ബ്വേനസ് എയ്റിസ്

സഹായ മെത്രാൻ

 1997 ജൂൺ 3 ബ്വേനസ് എയ്റിസ്

കോഡ്ജൂറ്റർ ആർച്ച് ബിഷപ്

 1998 ഫെബ്രുവരി 28 ബ്വേനസ് എയ്റിസ് ആർച്ച് ബിഷപ്

 2001 ഫെബ്രുവരി 21 കർദിനാൾ

പദവിയിൽ

 2001-2013 കർദിനാർ പ്രീസ്റ്റ് സാൻ

റോബർട്ടോ ബല്ലാർമിനോ

 2005 ജോൺപോൾ രണ്ടാമൻ കാലംചെയ്ത ശേഷം മാർപാപ്പ തെരഞ്ഞെടുപ്പിൽ അവസാന റൗണ്ടുവരെ പരിഗണിക്കപ്പെട്ടു

 2005-2011 അർജന്റീന കാത്തലിക് ബിഷപ് കോൺഫറൻസ് അധ്യക്ഷൻ

 2013 മാർച്ച് 13 കത്തോലിക്ക സഭയുടെ 266ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു

 2013 മാർച്ച് 19 മാർപാപ്പയായി സ്ഥാനാരോഹണം

 2025 ഏപ്രിൽ 21 ദേഹവിയോഗം

Tags:    
News Summary - Cardinal Kevin Farrell, the acting head of the Vatican

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.