Posted On
date_range Updated On
date_range വാഹനാപകടം: മലയാളി ദമ്പതികൾ അമേരിക്കയിൽ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ഡാളസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. പത്തനംതിട്ട എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിന്റെയും അമ്മിണി വർഗീസിന്റെയും മകൻ വിക്ടർ വർഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരിച്ചത്.
ഡാളസ് സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഈ മാസം ഏഴിന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇവർ ചികിത്സയിലായിരുന്നു. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
കഴിഞ്ഞമാസം ഡാളസിൽ അന്തരിച്ച അമേരിക്കൻ സാഹിത്യകാരൻ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.