Posted On
date_range Updated On
date_range തപാൽ മോഷണം:കാനഡയിൽ എട്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ
ഓട്ടാവ: കാനഡയിൽ ക്രെഡിറ്റ് കാർഡ്, ചെക്ക് മുതലായ തപാൽ വസ്തുക്കൾ മോഷ്ടിച്ച കേസിൽ എട്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. മുന്നൂറിലധികം കേസുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
പ്രതികളിൽ നിന്ന് നാലുലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുന്ന 450 ലധികം തപാൽ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. ഇതിൽ 255 ചെക്കുകൾ, 182 ക്രെഡിറ്റ് കാർഡുകൾ, 35 സർക്കാർ ഐ.ഡി കാർഡുകൾ, 20 ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.വീടുകളിലെ തപാൽപ്പെട്ടികളിൽ നിന്നാണ് മോഷണം നടത്തിയത്. പ്രതികളിൽ ചിലരെ നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.