വാഷിങ്ടൺ: യു.എസിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഇനി പിന്തുണക്കില്ലെന്ന് അറിയിച്ച് വ്യവസായ ഭീമൻ ഇലോൺ മസ്ക്. ഇനി റിപബ്ലിക്കൻ പാർട്ടിക്കായിരിക്കും വോട്ട് നൽകുക. മുമ്പ് താൻ ഡെമോക്രാറ്റുകൾക്ക് വോട്ട് നൽകാനുള്ള കാരണം അവരുടെ കരുണയോടെയുള്ള ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റുകൾ ഇപ്പോൾ വിഭജനത്തിന്റേയും വെറുപ്പിന്റേയും പാർട്ടിയായി മാറി. ഇനി അവരെ പിന്തുണക്കാനാവില്ല. ഇപ്പോൾ അവർ എനിക്കെതിരെ മോശം പ്രചാരം ആരംഭിച്ചിരിക്കുകയാണെന്നും മസ്ക് ട്വീറ്റ് ചെയ്തു.
ശതകോടിശ്വരൻമാർക്ക് അധിക നികുതി ചുമത്താനുള്ള ഡെമോക്രാറ്റുകളുടെ തീരുമാനത്തിന് മസ്ക് എതിരാണ്. ഇതിനൊപ്പം ഇലക്ട്രിക് കാറുകളുടെ നികുതി സംബന്ധിച്ചും യു.എസ് സർക്കാറും ഇലോൺ മസ്കും തമ്മിൽ തർക്കമുണ്ട്. ഇതാണ് ഡെമോക്രാറ്റുകൾക്കെതിരെ തിരിയാൻ മസ്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.