റഷ്യ-യുക്രെയ്ൻ യുദ്ധം വലിയ പ്രതിസന്ധിക്ക് കാരണമാകും; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. യുദ്ധം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നതിന് മുമ്പ് സംഘർഷത്തിന്‍റെ തീവ്രത കുറക്കാനുള്ള ശ്രമങ്ങൾ അടിയന്തിരമായി തുടങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

രണ്ട് ദിവസം മുമ്പ് യുക്രെയ്‌നുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ നടന്ന കൗൺസിൽ യോഗത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ ലഘൂകരിക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തിരുന്നെന്ന് ഇന്ത്യയുടെ യു.എൻ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സുസ്ഥിരവും കേന്ദ്രീകൃതവുമായ നയതന്ത്രത്തിന് ഊന്നൽ നൽകണമെന്ന് കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ വഹിച്ച് യുക്രെയ്നിൽ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തി. ഇന്നലെ രാത്രി ഇന്ത്യന്‍ എംബസിയിൽ നിന്ന് 30 ദിവസത്തെ യുക്രെയ്നിലെ അടിയന്തര സാഹചര്യത്തെക്കുറിച്ച് സന്ദേശം ലഭിച്ചിരുന്നെന്നും അത് പ്രകാരമാണ് മടങ്ങാന്‍ തീരുമാനിച്ചതെന്നും യുക്രെയ്നിൽ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാർഥി പറഞ്ഞു.



News Summary - Call For Immediate De-Escalation": India On Russia-Ukraine Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.