Posted On
date_range Updated On
date_range ഫ്രാൻസിൽ കെട്ടിടങ്ങൾ തകർന്നുവീണ് എട്ടു പേരെ കാണാതായി
പാരിസ്: ഫ്രാൻസിലെ മാഴ്സെ നഗരത്തിൽ രണ്ടു കെട്ടിടങ്ങൾ തകർന്നുവീണ് എട്ടു പേരെ കാണാതായി. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തോടെയാണ് കെട്ടിടങ്ങൾ തകർന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് മാഴ്സെ പ്രോസിക്യൂട്ടർ ഡൊമിനിക് ലോറൻസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അവശിഷ്ടങ്ങൾക്കിടയിലുണ്ടായ തീപിടിത്തം രക്ഷാപ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നുണ്ട്. സമീപത്തെ 30 കെട്ടിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചതായി സ്ഥലം സന്ദർശിച്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.