ന്യൂയോർക്ക്: ബ്രോഡ് വെ സംഗീതജ്ഞൻ സ്റ്റീഫൻ സോൻഡീം അന്തരിച്ചു. ഗാനരചയിതാവും സംഗീത സംവിധായകനുമായ സോൻഡീമിന് 91 വയസായിരുന്നു. 'വെസ്റ്റ് സൈഡ് സ്റ്റോറി', 'സ്വീനീ റ്റോഡ്' എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.
1930 മാർച്ച് 22ന് ന്യൂയോക്ക് സിറ്റിയിലാണ് സ്റ്റീഫൻ സോൻഡീം ജനിച്ചത്. ചെറുപ്പം തൊട്ട് സംഗീത വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു സോൻഡീം. ഏഴാമത്തെ വയസ്സിൽ സോൻഡീം പിയാനോ വായിച്ചു തുടങ്ങിയിരുന്നു. 1950ലെ 'ടോപ്പർ' എന്ന ടെലിവിഷൻ പരിപാടിക്ക് വേണ്ടിയാണ് സോൻഡീം ആദ്യമായി എഴുത്ത് തുടങ്ങിയത്.
സോൻഡീം രചിച്ച 'വെസ്റ്റ് സൈഡ് സ്റ്റോറി' എന്ന കൃതി രണ്ടു സിനിമക്ക് ആധാരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.