Posted On
date_range Updated On
date_range കൈക്കുഞ്ഞുമായി സഭയിൽ വരുന്നതിന് ബ്രിട്ടീഷ് എം.പിക്ക് വിലക്ക്
ലണ്ടൻ: പാർലമെൻറ് അംഗങ്ങൾ സഭയിൽ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ യു.കെയിൽ പ്രതിഷേധം. കുട്ടികളോടൊപ്പം വരുന്ന അംഗങ്ങൾ സഭയിൽ ഇരിക്കരുതെന്ന പുതിയ നിയമം സെപ്റ്റംബറിലാണു പ്രാബല്യത്തിൽ വന്നത്.
മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സഭയിൽ കൊണ്ടുവരരുതെന്നു നിർദേശിച്ചതായി ലേബർ പാർട്ടിയിലെ ജനസഭാംഗം സ്റ്റെല്ല ക്രീസി ഇന്നലെ പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. നേരത്തേ രണ്ടു കുട്ടികളെയും സഭയിൽ കൊണ്ടുവന്നിരുന്നെന്നും സ്റ്റെല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.