ബ്രിട്ടീഷ് ചരക്ക് കപ്പൽ വടക്കൻ കടലിൽ മുങ്ങി; നിരവധി പേരെ കാണാതായി

ബർലിൻ: ജർമനിയിലെ ഹെൽഗോലാൻഡ് ദ്വീപിന് തെക്ക് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) അകലെ ബ്രിട്ടീഷ് ചരക്ക് കപ്പൽ പോൾസി എന്ന മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽപെട്ട ജർമൻ കപ്പലിൽ നിരവധി പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽപെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ യാത്ര പുറപ്പെട്ട ജർമൻ കപ്പൽ യു.കെയിൽ ലിസ്റ്റ്ചെയ്ത കപ്പലാണ്. ചരക്ക് കപ്പൽ മറ്റൊരു ദിശയിൽ വരുന്ന പോൾസി കപ്പലുമായി കൂട്ടിയിടിച്ചതായി ജർമനിയുടെ സെൻട്രൽ കമാൻഡ് ഫോർ മാരിടൈം എമർജൻസി വക്താവിനെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. അപകടം നടക്കുമ്പോൾ ജർമൻ കപ്പലിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിന്റെ ഔദ്യോഗിക കണക്കുകൾ പുറത്ത് വന്നിട്ടില്ല. എന്നാൽ പോൾസി കപ്പലിൽ അപകടം നടക്കുമ്പോൾ 22 പേരാണ് ഉണ്ടായിരുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - British freighter sunk in North Sea; Many people are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.