സ്കോട്ടിഷ് മലഞ്ചരിവിൽ കുടുങ്ങി രണ്ടുവർഷത്തിലേറെ ഒറ്റപ്പെട്ടുകഴിഞ്ഞ ആടിനെ രക്ഷിച്ചപ്പോൾ
ലണ്ടൻ: സ്കോട്ടിഷ് മലഞ്ചരിവിൽ എങ്ങനെയോ കുടുങ്ങി രണ്ടുവർഷമായി ഒറ്റപ്പെട്ടുകഴിയുന്ന ചെമ്മരിയാടിനെ ഒരുകൂട്ടം കർഷകർ രക്ഷിച്ചു. 2021ൽ ജിലിയൻ ടർണർ എന്ന സ്ത്രീ മലഞ്ചരിവിൽ ആടിനെ കണ്ടിരുന്നു.
അത് തിരികെ പോവുമെന്ന് കരുതി കാര്യമാക്കാതിരുന്ന ടർണർ രണ്ടുവർഷത്തിനിപ്പുറം വീണ്ടും കണ്ടപ്പോൾ ആട് ഒറ്റപ്പെട്ട് കഴിയുകയാണെന്ന് മനസ്സിലായി. തുടർന്ന് ഇവർ മൃഗസ്നേഹികളുടെ സംഘടനയെ സമീപിക്കുകയായിരുന്നു. ബി.ബി.സി അവതാരകനായ കാമി വിൽസൺ ആണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. ആടിനെ ഫാമിൽ ഏൽപിക്കുമെന്ന് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.