സവോപോളോ: ബ്രസീൽ പ്രസിഡന്‍റ് ജയ് ബൊൾസനാരോ ആശുപത്രിയിൽ. 10 ദിവസമായി തുടരുന്ന എക്കിട്ടം മാറാത്തതിനെ തുടർന്നാണ് സവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പല്ല് ചികിത്സയുടെ ഭാഗമായി ജൂലൈ മൂന്നിന് നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ ആരംഭിച്ച എക്കിട്ടം ഇതുവരെയും നിന്നില്ലെന്ന് നേരത്തെ പരസ്യമായി പരാതി പറഞ്ഞിരുന്നു. എക്കിട്ടം മാറാൻ മറ്റു ചികിത്സകൾ ഫലിക്കാതെ വന്നതോടെയാണ് ഒടുവിൽ ശസ്ത്രക്രിയക്ക് തീരുമാനിച്ചത്. അടിയന്തരമായി നടത്തേണ്ടിവരുമെന്നാണ് സൂചന.
സവോപോളോയിലെ വില നോവ സ്റ്റാർ ആശുപത്രിയിൽ 66കാരനായ ബൊൾസനാരോ ട്യൂബിട്ട് കിടക്കുന്ന ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിൽ നടപടിയെടുക്കാത്ത പ്രസിഡന്‍റിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ് ചികിത്സ തേടി ആശുപത്രിയിലാകുന്നത്. കോവിഡ് മാത്രമല്ല, കടുത്ത അഴിമതി ആരോപണവും അദ്ദേഹം നേരിടുന്നു.
2018ൽ കുത്തേറ്റ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.