പുസ്​തക പ്രസാധക​െൻറ വധം: ബംഗ്ലാദേശിൽ എട്ട്​ ഇസ്​ലാമിക തീവ്രവാദികൾക്ക്​ വധശിക്ഷ

ധാക്ക: ബംഗ്ലാദേശിൽ​ ഭീകരവിരുദ്ധ ട്രൈബ്യൂണൽ കോടതി എട്ട്​ ഇസ്​ലാമിക തീവ്രവാദികളെ വധശിക്ഷക്കു വിധിച്ചു.2015ൽ മതനിരപേക്ഷതയെയും നാസ്​തികതയെയും കുറിച്ചുള്ള പുസ്​തകം പ്രസിദ്ധീകരിച്ച ഫൈസൽ അറെഫിൻ ഡിപോൻ എന്ന പ്രസാധകനെ കൊലപ്പെടുത്തിയ കേസിലാണ്​ ശിക്ഷ. ജാഗ്രിതി പബ്ലിഷേഴ്​സി​െൻറ ഉടമയായിരുന്നു ഫൈസൽ. ധാക്കയിലെ ഓഫിസിൽവെച്ചാണ്​ ഫൈസലിനെ വധിച്ചത്​.

പ്രതികൾ അൻസാറുൽ ഇസ്​ലാം എന്ന നിരോധിത തീവ്രവാദ സംഘടനയിലെ പ്രവർത്തകരാണ്​. കൊലപാതകത്തി​െൻറ ആസൂത്രകരിൽ മേജർ സൈനുൽ ഹഖും ഉൾപ്പെടും.ഇയാളെ സൈന്യത്തിൽ നിന്ന്​ പുറത്താക്കിയിരുന്നു. സൈനുൽ ഹഖും മറ്റൊരു പ്രതിയും പിടികിട്ടാപ്പുള്ളികളാണ്​. ഇവരെ പിടികൂടാൻ പൊലീസ്​ ശ്രമം ഊർജിതമാക്കി.

ബംഗ്ലാദേശ്​-​അമേരിക്കൻ എഴുത്തുകാരനും ബ്ലോഗറുമായ അവിജിത്​ റോയിയുടെ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചത്​ ഫൈസലാണ്​. അവിജിത്​ റോയിയെയും അതേവർഷം വധിച്ചിരുന്നു.

Tags:    
News Summary - book publishers Death Penalty in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.