Posted On
date_range Updated On
date_range കാട്ടുതീ: യു.എസിൽ മരണം 15
വാഷിങ്ടൺ: യു.എസിനെ ഭീതിയിലാഴ്ത്തി തുടരുന്ന ശക്തമായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 15 ആയി. വടക്കൻ കാലിഫോർണിയയിൽ മാത്രം ഇതുവരെ 10 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. വാഷിങ്ടൺ, ഓറിഗോൺ സംസ്ഥാനങ്ങളിൽ 10 മരണം.
അഞ്ചു ലക്ഷത്തോളം പേർ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുണ്ട്. തീ നിയന്ത്രണാതീതമായി മാറിയതോടെ യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഗ്നിശമന സേനാംഗങ്ങളെ എത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. 12 സംസ്ഥാനങ്ങളിലായി 43 ലക്ഷം ഏക്കർ ഭൂമി കത്തിയമർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.