Posted On
date_range Updated On
date_range കാബൂളിൽ സൈനിക വിമാനത്താവളത്തിനു സമീപം സ്ഫോടനം
കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ സൈനിക വിമാനത്താവളത്തിനു പുറത്ത് സ്ഫോടനം. സ്ഫോടനത്തിൽ ഒന്നിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് താലിബാൻ ഭരണകൂടത്തിന്റെ ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.
ഇന്ന് രാവിലെ കാബൂർ സൈനിക വിമാനത്താവളത്തിനു മുന്നിൽ സ്ഫോടനമുണ്ടായി. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് വക്താവ് അബ്ദുൽ നാഫി താകൂർ റോയിട്ടേഴ്സിനോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം എത്ര പേർ മരിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.