മനാഗ്വ: നിക്കരാഗ്വൻ സർക്കാറിന്റെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായ ബിഷപ് റൊളാൻഡോ അൽവാരസിനെയും 18 വൈദികരെയും ജയിലിൽനിന്ന് മോചിപ്പിച്ച് വത്തിക്കാന് കൈമാറി.
യു.എസിന്റെ മധ്യസ്ഥതയിൽ വത്തിക്കാനുമായി നടത്തിയ ചർച്ചയിലാണ് മോചനത്തിന് ധാരണയായത്. ബിഷപ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ബിഷപ്പിനെയും വൈദികരെയും യു.എസിലേക്ക് നാടുകടത്താൻ ഉത്തരവിട്ടെങ്കിലും അതിന് വഴങ്ങാത്തതിനെ തുടർന്ന് 26 വർഷം തടവുശിക്ഷ വിധിച്ച് കഴിഞ്ഞ ഫെബ്രുവരി മുതൽ ജയിലിലിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.