എട്ടുമണിക്ക് മാർക്കറ്റ് അടച്ചാൽ ജനന നിരക്ക് കുറയും -പാക് മന്ത്രിയുടെ പരാമർശത്തിനെതിരെ ട്രോൾവർഷം

ലാഹോർ: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാക് പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ ​ട്രോൾ വർഷം. രാത്രി എട്ടുമണിക്ക് മാർക്കറ്റ് അടക്കുന്ന ഇടങ്ങളിൽ ജനന നിരക്ക് കുറവാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ''എവിടെ എട്ടുമണിക്ക് മാർക്കറ്റ് അടക്കുന്നുവോ, അവിടെ കുട്ടികൾ ജനിക്കാനുള്ള സാധ്യത കുറവാണ്''-എന്നായിരുന്നു അടുത്തിടെ വാർത്ത സമ്മേളനത്തിൽ മന്ത്രി അഭിപ്രായ​പ്പെട്ടത്.

ഊർജ സംരക്ഷണത്തിനായി മാർക്കറ്റുകൾ രാത്രി 8.30നും കല്യാണ മണ്ഡപങ്ങൾ 10.30നും അടക്കണമെന്ന് ശഹബാസ് ശരീഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ അഭിപ്രായം. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ ട്രോൾ വർഷമാണ്.

Tags:    
News Summary - Birth rate drops if markets shut at 8 PM Pak defence minister's bizarre theory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.