Posted On
date_range Updated On
date_range ജനിതകമാറ്റം വന്ന വൈറസിനെതിരേ വാക്സിൻ ആറ് ആഴ്ചക്കുള്ളിൽ -ബയോണ്‍ടെക്
ലണ്ടന്‍: ബ്രിട്ടനില്‍ പടരുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിനെതിരേ ഫൈസറുമായി ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയേൺടെക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. പുതിയ വാക്സിനെതിരെ ഫലപ്രദമാകുന്ന രീതിയിൽ വാക്സിനെ അനുയോജ്യമാക്കാൻ ആറ് ആഴ്ച മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസിന് ഒമ്പത് മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. എന്നിരുന്നാലും വാക്‌സിന്‍ ഫലപ്രദമാകും. കാരണം അതില്‍ ആയിരത്തിലധികം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ഒമ്പത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ, 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.