വാഷിങ്ടൺ ഡി.സി: മരണശേഷം തന്‍റെ മൃതദേഹം ശീതീകരിച്ച് സൂക്ഷിച്ചുവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ശതകോടീശ്വരനും സാങ്കേതിക മേഖലയിലെ വൻ നിക്ഷേപകനുമായ പീറ്റർ തീൽ. വീണ്ടും ജീവൻ ലഭിക്കുന്ന സാങ്കേതികവിദ്യ എന്നെങ്കിലും കണ്ടെത്തുകയാണെങ്കിൽ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് അതിശീതീകരണ സംവിധാനത്തിൽ മൃതദേഹം സൂക്ഷിക്കുക. അതേസമയം, ഇക്കാര്യം നടക്കുമോയെന്നതിൽ തനിക്ക് ഒരു ഉറപ്പുമില്ലെന്നും പീറ്റർ തീൽ പറയുന്നു.
പ്രമുഖ ധനകാര്യ സ്ഥാപനമായ പേപാൽ, പലന്‍റിർ ടെക്നോളജീസ്, ഫൗണ്ടേഴ്സ് ഫണ്ട് തുടങ്ങിയവയുടെ സഹസ്ഥാപകനാണ് 55കാരനായ പീറ്റർ തീൽ. 10 ബില്യൺ യു.എസ് ഡോളറിന്‍റെ ആസ്തിയുള്ള ഇദ്ദേഹം ബ്ലൂംബർഗ് കോടീശ്വരപട്ടികയിൽ 275ാം സ്ഥാനത്താണ്.
മാധ്യമപ്രവർത്തകൻ ബാരി വെയ്സ് നടത്തിയ അഭിമുഖത്തിനിടെയാണ് മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കാനുള്ള തന്‍റെ പദ്ധതി തീൽ വ്യക്തമാക്കിയത്. നാം ഭാവിയിൽ ശ്രമിക്കുന്ന ഒരു കാര്യം ഇതായിരിക്കും. പക്ഷേ, ഇത് യാഥാർഥ്യമാകുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.