Posted On
date_range Updated On
date_range ജോ ബൈഡൻ യൂറോപ്പിൽ
ന്യൂയോർക്: യുക്രെയ്ന് ക്ലസ്റ്റർ ബോംബ് നൽകാൻ യു.എസ് അംഗീകാരം നൽകിയതും നാറ്റോ വിപുലീകരണവും ചർച്ചയാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ സന്ദർശനത്തിൽ.
ബ്രിട്ടൻ സന്ദർശിച്ചശേഷം ലിത്വേനിയയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അദ്ദേഹം പുതുതായി നാറ്റോയിലെത്തുന്ന ഫിൻലൻഡ് കൂടി സന്ദർശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഒക്ടോബറിൽ അധികാരത്തിലെത്തിയതിനുശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്.
ചാൾസ് രാജാവുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.