Posted On
date_range Updated On
date_range ചന്ദ്രശേഖർ ആസാദ് 'ടൈം' പട്ടികയിൽ
ന്യൂയോർക്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും ഇന്ത്യൻ വംശജരായ അഞ്ചുപേരും ടൈം മാസികയുടെ 'വളർന്നുവരുന്ന 100 നേതാക്കൾ' പട്ടികയിൽ ഇടം നേടി. ഭാവിലോകത്തെ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്നവരുടെ പട്ടികയിലാണ് ഇവർ ഇടംപിടിച്ചത്.
ആസാദിന് പുറമെ യു.കെ ധനമന്ത്രി റിഷി സുനക്, ട്വിറ്ററിെൻറ മുതിർന്ന അഭിഭാഷക വിജയ ഗെഡ്ഡ, ഇൻസ്റ്റകാർട്ട് സ്ഥാപകൻ അപൂർവ മേത്ത, ഗെറ്റ് അസ് പി.പി.ഇ എക്സിക്യൂട്ടിവ് ഡയറക്ടർ ശിഖ ഗുപ്ത, അപ്സോൾവ് സ്ഥാപകൻ രോഹൻ പവുലൂരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.