Posted On
date_range Updated On
date_range 70ാം പിറന്നാൾ ദിനത്തിൽ പുടിന് ട്രാക്ടർ സമ്മാനിച്ച് ബലറൂസ് പ്രസിഡന്‍റ്
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ എഴുപതാം പിറന്നാൾ ദിനത്തിൽ ട്രാക്ടർ സമ്മാനിച്ച് ബലറൂസ് പ്രസിഡന്‍റ് അലക്സാൻഡർ ലുകാഷെങ്കൊ. സോവിയറ്റ് കാലം മുതൽ ബല-റഷ്യൻ വ്യവസായത്തിന്റെ അഭിമാനമാണ് ട്രാക്ടറുകൾ.
എന്നാൽ നേതാക്കൾ തമ്മിലുള്ള ചർച്ചക്കിടയിൽ സമ്മാനത്തെക്കുറിച്ചൊന്നും പുടിൻ പറഞ്ഞിട്ടില്ല. മുൻ സോവിയറ്റ് നേതാക്കൾ തമ്മിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് വഴികൾ തേടണമെന്ന് പുടിൻ ആവശ്യപ്പെട്ടു. തീവ്രവാദം, നിയമവിരുദ്ധ മയക്കുമരുന്ന്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള വിവരങ്ങൾ കൈമാറേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ കോൺസ്റ്റാന്റിൻ കൊട്ടാരത്തിൽ നിരവധി മുൻ സോവിയറ്റ് നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.