ജയിൽ മോചിതനായ ശേഷം ജമാഅത്ത് നേതാവ് എ.ടി.എം അസ്ഹറുൽ ഇസ്‌ലാം (ഇടതുവശത്ത് നിന്ന് രണ്ടാമത്തേത് )
ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ മുസ്‍ലിം പാർട്ടിയായ ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക് പിൻവലിച്ച് സുപ്രീംകോടതി. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന സർക്കാറാണ് ഒരു പതിറ്റാണ്ടിലേറെ മുമ്പ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. പുതിയ നടപടിയോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംഘടനക്ക് മത്സരിക്കാനാകും.
അടുത്തവർഷം ജൂണിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സർക്കാർ അറിയിപ്പ്. 17 കോടി ജനസംഖ്യയുള്ള രാജ്യത്ത് ജനാധിപത്യ, ബഹുസ്വര സംവിധാനത്തെ സഹായിക്കുന്നതാണ് കോടതിവിധിയെന്ന് ജമാഅത്തെ ഇസ്‍ലാമി അഭിഭാഷകൻ ശിശിർ മുനീർ പറഞ്ഞു.
സംഘടനയെ വിലക്കിയുള്ള 2013ലെ ഹൈകോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്‍ലാമി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.