Posted On
date_range Updated On
date_range ബംഗ്ലാദേശിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നുമരണം
ധാക്ക: ബംഗ്ലാദേശിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നുമരണം. ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം.
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നു കോവിഡ് രോഗികളാണ് മരിച്ചവർ. 14 പേരാണ് ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്.
രാവിലെ എട്ടുമണിയോടെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ധാക്ക മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ നസ്മുൽ ഹഖ് പറഞ്ഞു.
ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക് മാറ്റി. തിപിടിത്തത്തെ തുടർന്ന് മറ്റൊരു ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം മേയിൽ ധാക്കയിലെ യുൈനറ്റഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.