ദേശീയ മുദ്രാവാക്യം റദ്ദാക്കി ബംഗ്ലാദേശ്

ധാ​ക്ക: രാ​ജ്യ​ത്തി​ന്റെ സ്ഥാ​പ​ക​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ശൈ​ഖ് മു​ജീ​ബു​റ​ഹ്മാ​ൻ ​ജ​ന​കീ​യ​മാ​ക്കി​യ ദേ​ശീ​യ മു​ദ്രാ​വാ​ക്യം റ​ദ്ദാ​ക്കി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ. ‘ജോ​യ് ബം​ഗ്ല’ എ​ന്ന​ത് ദേ​ശീ​യ മു​ദ്രാ​വാ​ക്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു.

ദേ​ശീ​യ മു​ദ്രാ​വാ​ക്യം സ​ർ​ക്കാ​റി​ന്റെ ന​യ​പ​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സ​യി​ദ് റി​ഫാ​ത് അ​ഹ​മ്മ​ദ് ത​ല​വ​നാ​യ നാ​ലം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Bangladesh cancels national slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.