ആ കുഞ്ഞിന്റെ പുഞ്ചിരി മാഞ്ഞില്ല; രക്ഷപ്പെടുത്തിയത് 128 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

ഇസ്തംബൂൾ: 128 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുർക്കിയിലെ അന്റാക്യയിൽ നിന്ന് ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ, കടുത്ത പൊടിപടലങ്ങളേറ്റ് കിടക്കുമ്പോഴും പ്രത്യാശയോടെ പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ മുഖം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

''അവനാണ് ഇന്നത്തെ ഹീറോ...​''-എന്നാണ് രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. ട്വിറ്ററിൽ ഈ ഹ്രസ്വ വിഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്.

അദ്ഭുത രക്ഷാപ്രവർത്തനങ്ങൾക്കാണ് സിറിയയും തുർക്കിയും സാക്ഷ്യം വഹിക്കുന്നത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഭൂ​ക​മ്പം ന​ട​ന്ന് 72 മ​ണി​ക്കൂ​റി​നു​ശേ​ഷം ജീ​വ​നോ​ടെ ആ​ളു​ക​ളെ ക​ണ്ടെ​ത്ത​ൽ അ​ത്ഭു​ത​ക​ര​മാ​ണ്. എ​ന്നാ​ൽ, തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മാ​യി 150ഓ​ളം പേ​രെ​യാ​ണ് മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷ​വും ക​ണ്ടെ​ത്തി​യ​ത്. തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ലെ ആ​ദി​യാ​മ​നി​ൽ 152 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഏ​ഴു വ​യ​സ്സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭൂ​ക​മ്പ​ത്തി​ൽ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ​ത് ഈ ​കു​ട്ടി​യാ​ണ്. മ​​റ്റൊ​രു സം​ഭ​വ​ത്തി​ൽ തു​ർ​ക്കി​യ​യി​ലെ ഹ​ത്തേ​യി​ൽ 35 വ​യ​സ്സു​കാ​ര​നെ 149 മ​ണി​ക്കൂ​റി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി.കഴിഞ്ഞ ദിവസം രണ്ടുവയസുള്ള പെൺകുട്ടിയെയും ആറുമാസം ​ഗർഭിണിയായ സ്​ത്രീയെയും നാലു വയസുകാരിയെയും അവളു​ടെ പിതാവിനെയും രക്ഷപ്പെടുത്തിയിരുന്നു.

യു.എൻ കണക്കു പ്രകാരം തുർക്കിയിലും സിറിയയിലും 870,000 ആളുകളാണ് ഭക്ഷണങ്ങളടക്കമുള്ള അവശ്യ സാധനങ്ങൾ കാത്തിരിക്കുന്നത്. 2.6 കോടി ആളുകളെയാണ് ഭൂകമ്പം ബാധിച്ചത്.

Tags:    
News Summary - Baby rescued 128 hours after turkey quake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.