കാൻബറ/ലണ്ടൻ: കോവിഡ് വ്യാപനത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞ രാജ്യങ്ങളിലൊന്നായ ആസ്ട്രേലിയ, അഞ്ചു മാസത്തിനിടെ ഒറ്റ പുതിയ കേസുകളുമില്ലാത്ത ദിനം എന്ന നേട്ടത്തിൽ. അതേസമയം ബ്രിട്ടനിൽ, വൈറസ് നിയന്ത്രണാതീതമായ ഒന്നാംവരവിനെക്കാൾ മാരകമായിരിക്കും രണ്ടാം തരംഗം എന്ന ആശങ്കയിൽ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടു മുതൽ ശനിയാഴ്ച രാത്രി എട്ടു വരെയുള്ള 24 മണിക്കൂറിൽ ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് മഹത്തായ നേട്ടമാണെന്നും ഇതിനു മുഴുവൻ രാജ്യവാസികളെയും അഭിനന്ദിക്കുെന്നന്നും ആസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ട്വീറ്റ് ചെയ്തു. ലോകത്ത് ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ പെട്ട ആസ്ട്രേലിയയിൽ 27,500 പേർക്കു മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്. 900 മരണവും റിപ്പോർട്ടു ചെയ്തു. ആഗോളതലത്തിൽ ഇതും നേട്ടമാണ്. രാജ്യത്ത് വ്യാപനം നിയന്ത്രിക്കാനുള്ള പ്രധാന ആയുധമായി സ്വീകരിച്ചത് കർശനമായ ലോക്ഡൗണായിരുന്നു. ഒപ്പം വ്യാപക പരിശോധനയും ഉറവിടം കണ്ടെത്തലും നടത്തിയതോടെ രണ്ടാംവരവും ഫലപ്രദമായി നിയന്ത്രിച്ചു. കേസുകൾ പൂജ്യത്തിലെത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തുമെന്നും അധികൃതർ പറഞ്ഞു.
ഇതിനിടെ, രാജ്യത്തെ ആരോഗ്യസേവനരംഗത്തെ തകിടംമറിക്കും വിധം വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാൻ രണ്ടാംഘട്ട രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിയന്ത്രണങ്ങൾ കാരണം ഇത്തവണത്തെ ക്രിസ്മസ് തീർത്തും വ്യത്യസ്തമായിരിക്കണമെന്നു പറഞ്ഞ ജോൺസൺ, കാര്യങ്ങൾ കൈവിടാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
ഡിസംബർ രണ്ടിനുശേഷം ചില ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ കാരണം വ്യാപരമേഖലക്കുണ്ടാകുന്ന തളർച്ചയിൽ താൻ ക്ഷമ ചോദിക്കുെന്നന്നും ജോൺസൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.