കാൻബറ: അഫ്ഗാനിസ്താനിൽ യുദ്ധക്കുറ്റം ചെയ്തതായി ആരോപിക്കുന്ന ആസ്ട്രേലിയൻ പ്രേത്യക സേനാംഗങ്ങളെ വിചാരണ ചെയ്യുന്നു. ഇതിനായി രൂപവത്കരിക്കുന്ന പ്രത്യേക അന്വേഷണ ഏജൻസി 2005 മുതൽ 2016വരെ അഫ്ഗാനിൽ ജോലി ചെയ്ത സ്പെഷൽ എയർ സർവിസ്, കമാൻഡോ റെജിമെൻറ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് വിചാരണ ചെയ്യുക.
അഫ്ഗാനിലെ മികച്ച സേവനത്തിന് വിക്ടോറിയൻ ക്രോസ്, ധീരത മെഡൽ എന്നിവ നേടി രാജ്യത്ത് ഏറെ ശ്രദ്ധേയനായ സൈനികൻ ബെഞ്ചമിൻ റോബർട്സ് സ്മിത്തിനെതിരെ സഹപ്രവർത്തകർ ആരോപണമുന്നയിച്ചിരുന്നു. 2013ൽ അഫ്ഗാനിൽനിന്ന് സ്പെഷൽ എയർ സർവിസ് സേവനം അവസാനിപ്പിച്ച സ്മിത്തിനെതിരെ തടവുകാരെ നിയമവിരുദ്ധമായി കൊന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.
ആരോപണങ്ങളെ കുറിച്ച് നാലുവർഷമായി നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രതിരോധ സേന തലവൻ ജനറൽ ആംഗസ് കാംപ്ബെൽ അടുത്തയാഴ്ച പുറത്തുവിടും. പുതുതായി രൂപവത്കരിക്കുന്ന അന്വേഷണ സംഘത്തെ റിട്ട. ജഡ്ജിയോ മുതിർന്ന ക്രിമിനൽ വക്കീലോ നയിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.