ഹിസ്​ബുല്ലയെ ആസ്​ട്രേലിയ ഭീകരപ്പട്ടികയിൽ പെടുത്തി

സിഡ്​നി: ഇറാൻ പിന്തുണയോടെ ലെബനാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശിയ സംഘടനയായ ഹിസ്​ബുല്ലയെ ആസ്​ട്രേലിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ബുധനാഴ്​ചയാണ്​ ഹിസ്​ബുല്ലയുടെ എല്ലാ വിഭാഗത്തെയും ആസ്​ട്രേലിയ ഭീകരപ്പട്ടികയിൽ പെടുത്തിയത്​.

ഇതോടെ ആസ്​ട്രേലിയയിൽ കഴിയുന്ന ലെബനീസ്​ പൗരൻമാർ ഹിസ്​ബുല്ലയിൽ അംഗത്വമെടുക്കുമെന്നും സംഘടനക്കായി ഫണ്ട്​ പിരിക്കുന്നതും നിരോധിക്കപ്പെടും. ഹിസ്​ബുല്ലയുടെ സൈനികവിഭാഗം 2003 മുതൽ രാജ്യം ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു. ഹിസ്​ബുല്ല തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തുകയും മറ്റ്​ തീവ്രവാദസംഘടനകൾക്ക്​ സഹായം ചെയ്യുകയും ചെയ്യുന്നതിനാലാണ്​ നടപടിയെന്ന്​ ആസ്​ട്രേലിയൻ ആഭ്യന്തരമന്ത്രി കാരെൻ ആൻഡ്രൂസ്​ പറഞ്ഞു.

നി​യോ നാസികളുടെ ദ ബേസ്​ എന്ന സംഘടനയെയും ഭീകരപ്പട്ടികയിൽ പെടുത്തി. ഐ.എസ്​, ബോകോഹറാം തുടങ്ങി 26 സംഘടനകളാണ്​ ആസ്​ട്രേലിയയുടെ ഭീകരപ്പട്ടികയിലുള്ളത്​.

Tags:    
News Summary - Australia designates Hezbollah a ‘terrorist organisation’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.